സുഗന്ധിയുടെ ഹോസ്റ്റൽ ഓർമകളിലെ ഒരു ദിവസം എന്ന ബ്ലോഗ് പോസ്റ്റ് വായിച്ചപ്പോഴാണ് പണ്ടത്തെ സ്റ്റുഡൻറ്റ് സുവിധ വീണ്ടും ഓർമയിലേക്ക് വന്നത്. idea connection ഉപയോഗിച്ച് ഒരു ഐഡിയയും ഇല്ലാതെ നില്ക്കുമ്പോഴാണ് നാട്ടിൽ പോയി വന്ന ഒരു ദിവസം സെബു BSNL ന്റെ പുതിയ connection നെ പറ്റി പറയുന്നത്. ധാരാളം sms അയക്കാമെന്നും കാൾ ചാർജ് കുറവാണു എന്നും കേട്ടപ്പോ ഒന്ന് എടുത്തു കളയാം എന്ന് കരുതി. തേടി നടപ്പോ സാധനം കിട്ടാനില്ല. അവസാനം ഒരു ദിവസം മഞ്ചേരിയിൽ പോയപ്പോ വെറുതെ ടെലിഫോണ്‍ എക്സ്ചേഞ്ച്ൽ ഒന്ന് കയറി നോക്കി.. അവിടെ ആകെ ഒരു സിം ബാക്കി ഉണ്ട്. അവിടെ ഉള്ള ഓഫീസർ അങ്ങേരുടെ മകന് കൊടുക്കാൻ വേണ്ടി എടുത്തു വച്ചതായിരുന്നു പോലും... അവസാനം അത് എനിക്ക് തന്നു... ( പിന്നീട് റോഡു സൈഡിൽ പോലും ഈ സിം വാങ്ങാൻ കിട്ടിയത് വേറെ കാര്യം)
കാര്യം എന്തൊക്കെ ആയാലും ആ സിം കൊള്ളാമായിരുന്നു. കുറെ കാൾ ഒക്കെ മെസ്സേജ് വഴി പോയി കിട്ടി... അങ്ങനെ ഓരോരുത്തരായി ഈ സിം വാങ്ങാൻ തുടങ്ങിയപ്പോ പൊതുവെ ദുര്ബലമായ bsnl നെറ്റ്‌വർക്ക് ഒന്നുടെ ദുര്ബലമായി... എല്ലാരും 2000 sms തീര്ക്കാൻ വേണ്ടി വേണ്ടതും വേണ്ടാത്തതും ആയ എല്ലാ sms കളും എടുത്തു ഫോർവേഡ് ചെയ്യാനും തുടങ്ങി.. (അങ്ങനെ ഒരു അമളിയാണ് സുഗന്ധിക്ക് പറ്റിയത് ഹോസ്റ്റൽ ഓർമകളിലെ ഒരു ദിവസം ) അതോടു കാളുകളും sms ഉം ഒക്കെ കൃത്യമായി പോകാതെ ആയി.
അങ്ങനെ ഇരിക്കെ റംസാൻ നോമ്പ് കാലമായി. ഒരു ദിവസം ഉച്ചക്ക് ക്ലാസ്സിൽ ഇരിക്കുമ്പോ ഒരു sms വന്നു.(RIT യിലെ നോമ്പ് കാലം എന്നും നല്ല ഓർമ്മകളാണ് സമ്മാനിച്ചത്.... പള്ളിയിൽ പോയി നോമ്പ് തുറക്കുമ്പോഴുള്ള അനുഭവങ്ങൾ മറക്കാൻ പറ്റില്ല... കിരണും സനലും പാപ്പിയും വിപിനും Btech ലെ പലരും അടക്കം ഒരു പാട് നല്ല സുഹൃത്തുക്കൾ മത സാഹോദര്യം ഉയർത്തി പിടിച്ചു നോമ്പ് എടുത്തു ഒന്നിച്ചിരുന്നു നോമ്പ് തുറന്നിരുന്നത് നല്ല ഓർമ്മകൾ തന്നെ ആണ്...)
നോമ്പ് കാലത്തെ ഓർമകളിലേക്ക് പോയി sms വന്ന കാര്യം മറന്നു... ആ sms ഇങ്ങനെ ആയിരുന്നു .. "ശുഐബ് ബാങ്ക് വിളിക്കുമ്പോ ഒരു മിസ്സ് കാൾ അടിക്കണം .. by ഫാത്തിമ ". ഞാൻ ഉടനെ സമയം നോക്കി... 11 മണി ആകുന്നെ ഒള്ളു.. ഫാത്തിമ ക്ലാസ്സിലുണ്ട് താനും.. പാമ്പാടി പള്ളിയിൽ വിളിക്കുന്ന ബാങ്ക് ക്ലാസ്സിൽ കേൾക്കുകയും ഇല്ല.. ഉച്ച നമസ്കാരത്തിന്റെ സമയവും ആയില്ല .. പിന്നെ എന്തിനാണ് അവൾ ഇപ്പൊ ഇങ്ങനെ ഒരു sms അയച്ചത്? ഞാൻ ആകെ കണ്‍ഫ്യൂഷൻ ആയി . ആ ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാൻ ഫാത്തിമയുടെ അടുത്ത് ചെന്ന് കാര്യം ചോദിച്ചു.. അപ്പൊ അവൾ മിണ്ടുന്നില്ല... പിണക്കം പോലെ... കാര്യം അന്വേഷിച്ചപ്പോ അവൾ പറഞ്ഞ മറുപടി ഇതായിരുന്നു.... "ഇന്നലെ വൈകിട്ട് നോമ്പ് തുറക്കാൻ ബാങ്ക് വിളിക്കുമ്പോ ഒരു മിസ്സ് കാൾ അടിക്കാൻ പറഞ്ഞിട്ട് നിനക്ക് അതിനു സമയം ഉണ്ടായില്ല അല്ലെ എന്ന്.... " ( പാവം മിസ്സ് കാൾ കിട്ടാതെ കുറെ നേരം കൂടി നോമ്പ് തുടർന്ന് കാണും മുറിക്കാതെ) അതോടെ എന്റെ എല്ലാ കണ്‍ഫ്യൂഷനും തീർന്നു ... ഇന്നലെ വരേണ്ട sms ഇന്ന് ഇതാ ഇപ്പോഴാണ് എനിക്ക് കിട്ടിയത് എന്ന് പറഞ്ഞു അത് കാണിച്ചു കൊടുത്തപ്പോ അവളും ഹാപ്പി.... BSNL കാരുടെ ഓരോ പണിയേ .... ( പിന്നീട് നോമ്പ് തീരും വരെ ഞാൻ മിസ്സ് കാൾ അടിക്കുന്നത് മുടക്കിയിട്ടില്ല... മിസ്സ് കാൾ അടിച്ച ശേഷമേ ഞാൻ നോമ്പ് തുറന്നിട്ടുള്ളൂ ..)

ennalum paavam paathune pattichalle..shuaibnte blog enne ormipichathu aa nombu kaalamaanu(enikku stdnt suvidha illa :-)) pathu suru nusru njan ..pinne LH le btch pillarum..ellarum koodi orumichulla nombuthurayum namaskaaravum ellam nalla naalukalaayirunnu..pinneedum 3 varsham hostelil ninnengilum inganeyoru nombu kaalam undayittilla..
ReplyDeleteenik pinne ningalude eenthappazham adichu maattanulla 'idea' ennu greesh parayarullatha orma varunne.....
Deleteormmakal ormichedukkanum panku vekkanum thanneya ee blog nammal thudangiyathu...
Deletesuvidhayude e problem karanam valla pradhanappetta karyamanel, "msg kittiyaal oru misscall" ennu ella msg nu tazheyum vekkarundayirunnu njaan!
ReplyDeleteathu annu pathunu thonniyillallo angane vekkan
Delete