ആദ്യമായാണ് ഞാൻ ഒരു ബ്ലോഗ് എഴുതുന്നത്. വെറുതെ ഡയറിയിൽ കുത്തിക്കുറിക്കുമെങ്കിലും, ആരോടും എഴുതി ഷെയർ ചെയ്യാറില്ല . ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഓർമ്മകൾ എല്ലാം ഒന്നു എഴുതിനോക്കണമെന്ന് . പിന്നെ കരുതും ... വേണ്ട !!! ആ ഓർമകളുടെ ഭംഗി ഞാൻ എഴുതി നഷ്ടപ്പെടുത്തിയാലോ ???
Resturant ഇൽ ഉള്ളവർ നോക്കുന്നുണ്ടായിരുന്നു , പക്ഷേ ഞങ്ങൾ സംഭവം പാതി മറന്ന പാത്തുവിനേം കൊണ്ട് ആ പഴയ ഹോസ്റ്റൽ റൂമിൽ എത്തിയിരുന്നു.
യാദൃശ്ചികം എന്ന് തോന്നാമെങ്കിലും ഇപ്പോഴും ഞാൻ ആ സംഭവം ഓർത്തു അത്ഭുതപ്പെടാറുണ്ട് !!!!!
പക്ഷേ.... ഇന്നു ഞാൻ എൻറെ ഹോസ്റ്റൽ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ( അത് കഴിഞ്ഞാണ് അറിഞ്ഞതെങ്കിലും ) എഴുതിയെടുക്കാൻ തീരുമാനിച്ചു. ഒരു പക്ഷേ യാതൊരു കാരണവശാലും ഈ ഓർമ്മയുടെ ഭംഗി എനിക്ക് നഷ്ടപ്പെടില്ല എന്ന തോന്നലാകും ... ഇനി ആ ദിവസത്തിലേക്ക് ...
student suvidha ..... ഒരു ഉത്സവം പോലെ എല്ലാരും ഏറ്റെടുത്തപ്പോൾ vodaphone കത്തി സഹിക്കുകയായിരുന്ന ഞാനും ഒരു connection എടുത്തു .... പിന്നെ ഒരു മത്സരമായിരുന്നു , ആര് തീർക്കും 2000 മെസ്സേജ് ആദ്യം!!!! കയ്യിൽ കിട്ടിയിരുന്ന എല്ലാ forwarded മെസ്സേജ് ഉം പറ്റാവുന്നതരത്തിൽ മാറ്റിയെഴുതിയും അല്ലാതേയും ഞാനും ആ മത്സരത്തിൽ പങ്കു ചേർന്നു . തൊട്ടപ്പുറത്തെ റൂമിലെ കുഞ്ചുവിനോടും നേരെ മുന്നില് ഇരിക്കുന്ന നയനക്കും വരെ മെസ്സേജ് അയച്ച് ചാറ്റിങ് !!!! അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഞങ്ങളുടെ 607 ഇൽ എല്ലാരും പല പല പണികളിൽ . . ഞാനാണേൽ ഇന്ന് forward ചെയ്യാൻ മെസ്സേജ് വല്ലോം ഉണ്ടോ എന്ന് ഫോണിൽ പരതുകയാണ് . അപ്പോളാണ് എൻറെ സുഹൃത്ത്,ഡിഗ്രി classmate രാജേഷ് ഒരു മെസ്സേജ് അയക്കുന്നത്.
"Ningalude Superstar 'Raju'vinodu Samsarikkunnathinayi tazhekanunna number ilekk 100 rs recharge cheyyuka.. Number: 9447..... E offer nastappeduthathirikkuka....!!! !"
ഏകദേശം ഇങ്ങനെയായിരുന്നു content . എനിക്ക് സന്തോഷമായി . ചളു മെസ്സേജ് അയക്കുന്ന സുഗു എന്ന് പേര് already ഉള്ളത്കൊണ്ട് നല്ല വൃത്തിയായി edit ചെയ്തു ഹോസ്റ്റൽ ഗ്രൂപിലേക്ക് forword ചെയ്തു . പ്രേത്യേകിച്ച് മറുപടിക്ക് ചാൻസ് ഇല്ലാത്തതുകൊണ്ട് ഞാൻ മറ്റുപണികളിലേക്ക് കടന്നു .
പെട്ടെന്ന് ......
ഞങ്ങളുടെ റൂം വാതിൽ തള്ളിത്തുറന്നു 604 ഇൽ ഉള്ള നമ്മുടെ സുമ ഓടി വന്നു ചോദിച്ചു .
"ആരാടി ഈ വിനോദ് ???????". ഞാൻ ഞെട്ടി !!! അത് കണ്ടിട്ടാകണം അവളുടെ ചോദ്യത്തിനു ശക്തി കൂടി ... "സത്യം പറ, ആരാ ഈ വിനോദ്??"
ആ ചോദ്യത്തിലെ strength കൊണ്ടാകണം ഒരു നിമിഷം ഞാനും ആലോചിച്ചു പോയി ആരാണെന്നു !!!!!!
റൂമിൽ ബാക്കി എല്ലാരും(നയന,ഗ്രീഷ്മ, റെജീന,പാത്തു (604 അന്തേവാസി ആണേലും വൈകീട്ട് മിക്കപ്പോഴും 607 ഇൽ കാണും !!) അന്തം വിട്ടു നിൽപ്പാണ് ... അവരോടായി സുമ പറഞ്ഞു, "ഇപ്പോൾ ഇവൾ അയച്ച മെസ്സേജ് വായിച്ചോ അതിൽ എല്ലാം ഉണ്ട്" .
ഞാൻ വേഗം എൻറെ ഫോണിലെ sent items എടുത്തു നോക്കി , അതിനു മുൻപേ സുമ അവളുടെ ഫോണ്‍ എന്റെ കയ്യിൽ വെച്ച് കാണിച്ചു , ഞാൻ അയച്ച മെസ്സേജ്
"Ningalude Superstar Suguvinod
u Samsarikkunnathinayi tazheka
nunna number ilekk 100 rs recha
rge cheyyuka.. Number: 9446.....
E offer nastappeduthathirikkuka..
..!!!!"
അപ്പോൾ ഫോണിൽ മെസ്സേജ് cut ആയതാണ് കാര്യം . മെസ്സേജിലെ "quotes" മിസ്സ് ആയതും ഈ ചേർത്തുവായിക്കലിനു സപ്പോർട്ട് ആയി . ഓ!! ഇതു ഒരു ടൈപ്പിംഗ് പ്രോബ്ലം അല്ലേ ... അതിൽ എന്തിരിക്കുന്നു? ഞാൻ ആശ്വസിച്ചു. പക്ഷേ അവരെ ആശ്വസിപ്പിക്കാൻ അത് പോരായിരുന്നു . കുറെ നേരം അവർക്ക് ഒരു ടോപ്പിക്ക് ആയി , എന്നെ വട്ടുപിടിപ്പിക്കാൻ കിട്ടുന്ന അവസരം അങ്ങനെ കളയുമോ? കുറേ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു തുടങ്ങി, അല്ലേ .... വേറെ ഒരു പേരും കിട്ടിയില്ല!!! ഈ പഴഞ്ചൻ പേരു തന്നെ വേണമായിരുന്നോ ????
എന്നാലും ചുമ്മാ മിണ്ടാതിരുന്നു കേട്ടു. ഞാൻ കരുതി ഇനി കുറെ നാളത്തേക്ക് പണിയായി എന്നു. പക്ഷേ ... അതെല്ലാരും പെട്ടന്നു മറന്നു , ഞാനും...
അങ്ങനെ കോളേജ് ജീവിതം കഴിഞ്ഞു, ജോലിയൊന്നുമായില്ല . വല്ലപ്പോഴും ഒരു job fair വന്നാൽ എല്ലാരേം കാണാനായി ഉള്ള ഇറക്കം ... ചുമ്മാ വീട്ടിലിരുന്നപ്പോൾ അമ്മ കല്യാണാലോചനകൾ തുടങ്ങി. അങ്ങനെ കല്യാണo തീരുമാനവുമായി . അങ്ങനെയിരിക്കേ ഒരു job fair നു പാത്തുവും നയനയും തൃശൂരിൽ വന്നു . ഭക്ഷണത്തിനായി ഞങ്ങൾ ഒരു Resturant ഇൽ കയറി.
കഴിക്കുന്നതിനിടെ നയന ചോദിച്ചു, എന്താടി പുള്ളിയുടെ പേര് ??
ഞാൻ പറഞ്ഞു, വിനോദ് !!!!
പിന്നെ ഞാനും നയനയും ഒന്നിച്ചായിരുന്നു പറഞ്ഞത്!!!!
എഹ് ! Suguvinod !!!!!
Resturant ഇൽ ഉള്ളവർ നോക്കുന്നുണ്ടായിരുന്നു , പക്ഷേ ഞങ്ങൾ സംഭവം പാതി മറന്ന പാത്തുവിനേം കൊണ്ട് ആ പഴയ ഹോസ്റ്റൽ റൂമിൽ എത്തിയിരുന്നു.
യാദൃശ്ചികം എന്ന് തോന്നാമെങ്കിലും ഇപ്പോഴും ഞാൻ ആ സംഭവം ഓർത്തു അത്ഭുതപ്പെടാറുണ്ട് !!!!!
Nice writting..... please continue writing....
ReplyDeleteveendum aa pazhaya student suvidha ormakalilekku kondu poyathinu oru padu thanx
thank u... thank u....
Deletenalla oru "faavi" kanunnundu suguuuuuuuuuuu
ReplyDeleteDanks dear...... :-)
Delete@Banu... ninakkum favi undo ennu nokkande.... onnu post cheyyu
Deletesuguuu..luv u dear..sharikkum sangadam vannu vayichu kazhinjappol..nalla ormakal...njanum ente gadgadangal post cheyyatte :-)
ReplyDeletechumma post di... enikkariyaam ellavarum ninte aa "gadgadangal" miss cheyyunnundakum.... :-)
Delete