ഞാന്‍ തന്നെ തുടങ്ങാം അല്ലെ.... ആദ്യമായി RIT യില്‍ കാല് കുത്തുന്നത് നവംബര്‍ 8 നു ആണ്. നവംബര്‍ 1 നു അല്ലോട്മെന്റും കഴിഞ്ഞു RIT യിലേക്കുള്ള കുറിപ്പടിയും വാങ്ങി അനന്തപുരി വിട്ടതാ. വാഗന്‍ ട്രാജഡിക്ക് തുല്യമായുള്ള മലബാര്‍ എക്സ്പ്രസിലെ യാത്രക്ക് ശേഷം കോട്ടയത്ത് ഇറങ്ങി ഒരു ദീര്‍ഖ ശ്വാസം വിട്ടു.. പിന്നെ RIT യിലേക്ക്.. അത് വരെ എവിടെയും കേള്‍ക്കാത്ത നെടുംകുഴി എന്നാ വലിയ കുഴിയില്‍ ബസുകാര്‍ ഇറക്കി വിട്ടു... മേലോട്ട് നോക്കിയപോ കണ്ട കമാനത്തില്‍ എവിടെയോ RIT യുടെ പേരുണ്ടായിരുന്നു.. അകത്തേക്ക് നടന്നു ആദ്യം കണ്ടത് തന്നെ ഒരു പോലീസെ വാനും കുറെ പോലീസകാരെയും... അതോടെ സമാധാനമായി.. ഗവണ്‍മെന്റ് കോളേജ് തന്നെ ഒരു സംശയവുമില്ല... നേരെ വച്ച് പിടിച്ചു ഓഫീസിലേക്ക്.. അവിടെ അപ്പൊ തൂപുകാരന്‍ പോലും വന്നിട്ടില്ല.... വയറിന്റെ വിളിക്കുത്തരം നല്കാന്‍ വേണ്ടി വീണ്ടും നെടുംകുഴിയിലേക്ക് വിട്ടു...അവിടെയുള്ള ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ (കലവറ) കയറേണ്ടി വന്നു വല്ലതും കിട്ടാന്‍... അത്രെയും തിരക്ക് പിടിച്ച ടൌണ്‍ അല്ലെ... 3 വര്‍ഷം ഇവിടെയൊക്കെ ആണല്ലോ ദൈവമേ കഴിയേണ്ടത് എന്ന് ഒരു നിമിഷം ഓര്‍ത്തു പോയി... പിന്നെ അഡ്മിഷന്‍, ഹോസ്ടളിലെ സീടിനുള്ള ഓട്ടം... എല്ലാം തീര്‍ത്തു... അതിന്റെ തിരക്കിനിടയില്‍ കുറെ പേരെ കണ്ടു... ഒരു പോലുള്ള രണ്ടു പേര്‍..( സെബാനും ചേട്ടനും), ഒരു കുട്ടിക്കാനംകാരന്‍, വത്സന്‍,കിരണ്‍, മണി, ഫിറോസ്, മീര, സുറൂര ... പിന്നെ ആരൊക്കെയോ എല്ലാം ഓര്‍ക്കുന്നില്ല.... എല്ലാം തീര്‍ത്തു 8 നു തിരികെ വരാന്‍ വേണ്ടി വീണ്ടും നാട്ടിലേക്കു....
From Suroora
From Suroora
ക്ലാസ്സില്‍ ആദ്യ ദിവസം.. എന്തൊരു നിശബ്ദദ...എന്ത് അച്ചടക്കമുള്ള കുട്ടികള്‍...അസോസിയേഷനെ ഫോര്മലി പരിചയപ്പെടുത്താന്‍ സീനിയേര്‍സ് വന്നു..എല്ലാരേയും പരിച്ചയപെട്ടു കഴിഞ്ഞു സജീശേട്ടന്റെ ആശ്വാസ വാക്കുകള്‍.. ആര്‍ക്കു എന്ത് പ്രശ്നം/ റാഗിങ്ങ് ഉണ്ടായാലും ഞങ്ങളോട് പറയാം.. വി ആര്‍ വിത്ത് യു .. അവതരണം ഒക്കെ കഴിഞ്ഞു സജീശേട്ടന്‍ എന്റെ അടുത്ത് വന്നു, വിനയത്തോടെ പേരെന്താ? ഞാനും വിനയം ഒട്ടും കുറക്കാതെ പേര് പറഞ്ഞു, അടുത്ത ചോദ്യം ഒരു പട്ടു പാടു എന്ന് ...
നേരത്തെ കണ്ട വിനയം ഒന്നും ഇല്ലാതെ....
From Meera
പിന്നെ എനിക്ക് ഏറ്റവും ഒര്മയുള്ളത് നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന രണ്ടു ഉണ്ട കണ്ണുകളെ ആണ്...വീട്ടില്‍ നിന്നും ദൂരെ ഹോസ്റ്റലില്‍ വന്നു നിക്കേണ്ടി വന്ന ഒരു കുട്ടിയുടെ...എന്നെ ഹോസ്റ്റലില്‍ ആക്കി തിരിച്ചു വീട്ടില്‍ ചെന്ന് അമ്മ വിളിച്ചു ചോദിച്ചത് എന്റെ സുഖ വിവരം അല്ല ... മറിച്ചു ആ കുട്ടിയുടെ കാര്യമാണ്...അത് വേറെ ആരുമായിരുന്നില്ല....നമ്മുടെ സവിയായിരുന്നു...
പിന്നെ ദേവിയും ഒത്തുള്ള ഹോസ്റ്റല്‍ ജീവിതം തുടങ്ങി.!!!!!!!!!!..
പിന്നീടു റാഗ്ഗിംഗ് എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത റാഗ്ഗിംഗ് ദിവസങ്ങള്‍.... പാട്ട് പാടി പാടി ഞാന്‍ തളര്‍ന്നു... ഒരു ദിവസം അടക്കാനാവാത്ത ദേഷ്യം വന്നു!!! ദേഷ്യം പ്രകടിപ്പിക്കാന്‍ വഴി ഇല്ലാത്തതു കൊണ്ട് കരഞ്ഞു...പിന്നീടു എന്റെ പട്ടു പാടലിനു ഒരു ചെറിയ കുറവുണ്ടായിരുന്നു...
From Meera
ഹി ഹി ആദ്യ ദിനം ... ഇന്റര്‍വ്യൂ സമയത്ത് അഡ്മിന്‍ ബ്ലോക്കില്‍ കണ്ട സെബാസ്റ്റ്യന്‍,ശ്രീ വത്സന്‍ ,ശുഐബ് ,നുസ്രത് ...... എന്നിവരെ ഒക്കെ ക്ലാസ്സില്‍ കണ്ടപ്പോ എനിക്ക് ഓര്‍മ്മ വന്നു...
സെബാസ്റ്റ്യന്‍ അവന്റെ ചേട്ടന്റെ കൂടെ ആയിരുന്നു..നുസ്രത് ഒരു വന്‍ ജനക്കൂട്ടത്തിനു ഒപ്പമായിരുന്നു..വീട് മൊത്തം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. ആദ്യ ദിവസം ക്ലാസ്സിലിരുന്നു ഇതൊക്കെ ഞാന്‍ ഒന്നുടെ ഓര്‍ത്തു...
പിന്നെ ദേവിയും ഒത്തുള്ള ഹോസ്റ്റല്‍ ജീവിതം തുടങ്ങി.!!!!!!!!!!..
പിന്നീടു റാഗ്ഗിംഗ് എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത റാഗ്ഗിംഗ് ദിവസങ്ങള്‍.... പാട്ട് പാടി പാടി ഞാന്‍ തളര്‍ന്നു... ഒരു ദിവസം അടക്കാനാവാത്ത ദേഷ്യം വന്നു!!! ദേഷ്യം പ്രകടിപ്പിക്കാന്‍ വഴി ഇല്ലാത്തതു കൊണ്ട് കരഞ്ഞു...പിന്നീടു എന്റെ പട്ടു പാടലിനു ഒരു ചെറിയ കുറവുണ്ടായിരുന്നു...