Thursday, July 29, 2010
പോസ്റ്റുകളെ കുറിച്ച്
നിങ്ങള്ക്ക് എന്ത് വേണേലും പോസ്റ്റ് ചെയ്യാം.... നമ്മള്‍ ക്ലാസ്സില്‍ എങ്ങനെയായിരുന്നോ എന്തോക്കെയയിരുന്നോ പങ്കു വെച്ചിരുന്നത് അങ്ങനെ എല്ലാം നമുക്ക് പങ്കു വെക്കാനാണ് ഈ ബ്ലോഗ്. അത് കൊണ്ട് നമുക്കിടയില്‍ പങ്കു വെക്കനുല്ലതെന്തും നിങ്ങള്ക്ക് പോസ്റ്റ് ചെയ്യാം......
Wednesday, July 28, 2010
"ആടുജീവിതം എന്ന നോവലിനെ കുറിച്ച ഒരു കുറിപ്പ് "
RIT യിലെ ഓര്‍മ്മകള്‍ മാത്രം പങ്കു വക്കാനുള്ള ഒരു ഇടം ആണോ ഇത് എന്ന് എനിക്കറിയില്ല..എന്തായാലും എനിക്ക് ആദ്യം നിങ്ങളോട് പങ്കുവക്കുവനുള്ളത് ഞന്‍ വായിച്ച ഒരു ബുക്ക് നെ കുറിച്ചാണ്."ആടുജീവിതം"..പേര് കേള്‍കുമ്പോള്‍ ഒരു തമാശ തോന്നും അല്ലെ?..പക്ഷെ വായിച്ചു കഴിയുമ്പോള്‍ ഇതൊരു ഭാവനാപൂര്‍ണമായ കഥ മാത്രമായിരുന്നെങ്കില്‍ എന്ന് നമുക്ക് തോന്നും..അത്രമേല്‍ അവിശ്വസനീയമാണ് അത്..ജീവിതത്തിലെ നിസാരമായ കഷ്ടപടുകളിലും ദുഖങ്ങളിലും വാടി പോകുന്ന നമ്മെ പോലുള്ള പുതിയ തലമുറയിലെ ആള്‍ക്കാര്‍ തീര്‍ച്ചയായും വയിച്ചിരികേണ്ട ഒന്ന്..അനുഭവതീക്ഷതയുടെ ഒരു സൌന്ദര്യമുണ്ട് ഈ നോവല്‍ ന്. പൊള്ളുന്ന യഥാര്ത്യങ്ങള്‍ നമ്മോടു പറയുമ്പോളും ചിരിയുടെ നേരിയ ആവരണം അതിനു നല്കാന്‍ നോവലിസ്റ്റ് ന് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അതികഠിനമായ ജീവിത സാഹചര്യങ്ങളിലും മനുഷ്യന് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ അവന്‍ കണ്ടെത്തുന്ന കച്ചി തുമ്പുകളാണ് ആ നുറുങ്ങു തമാശകള്‍.1992 ഇല്‍ അതായതു വെറും 18 വര്‍ഷങ്ങള്‍ക് മുന്പ് നടന്ന കഥ, അല്ല..ജീവിതം. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ ആയി ഗള്‍ഫ് ഇല്‍ എത്തി ചേര്‍ന്ന രണ്ടു പേര്‍. ഒരു തുള്ളി വെള്ളം ദേഹത്ത് വീഴാതെ 4 വര്‍ഷത്തോളം ഒരു വസ്ത്രം മാത്രം ധരിച്ചു രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നവരെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധികുമോ?..6 ,7 ദിവസത്തോളം കത്തുന്ന വെയിലുള്ള മരുഭൂമിയില്‍ ഒരു തുള്ളി വെള്ളം പോലും കുടികാതെ രക്ഷപെടാന്‍ വേണ്ടി അലഞ്ഞു തിരിയുന്നവരെ കുറിച്ച ഓര്‍ക്കാന്‍ കഴിയുമോ?..ഈശ്വര
വിശ്വാസം മാത്രം കയ്യ്മുതലായ് ഉള്ളപ്പോള്‍ ജീവിതം പടവെട്ടി നേടിയ ഒരാളുടെ കഥയാണ് ഇത്.
വിശ്വാസം മാത്രം കയ്യ്മുതലായ് ഉള്ളപ്പോള്‍ ജീവിതം പടവെട്ടി നേടിയ ഒരാളുടെ കഥയാണ് ഇത്.
Monday, July 19, 2010
ആ ദിവസം.....
ഓര്‍ക്കുന്നുവോ ആ ദിവസം.. ആദ്യമായി RIT യില്‍ വന്നു കയറിയ ദിവസം..... എന്ട്രന്‍സ് പാസ്സായി ലോകം കീഴടകിയവരെ പോലെ അല്ലോട്മെന്റും വാങ്ങി കോട്ടയത്തേക്ക് വണ്ടി കയറുമ്പോ ഉടനെ തന്നെ കിട്ടാന്‍ പോകുന്ന ITകമ്പനിയിലെ ജോലി ആയിരുന്നു അല്ലെ മനസ്സില്‍ .... അങ്ങനെ ഒടുക്കത്തെ പ്രതീക്ഷകളുമായി RIT യില്‍ കാല് കുത്തിയ നവംബര്‍ 15, 2006. അട്മിഷനും മറ്റും കഴിഞ്ഞു ക്ലാസ്സ് തുടങ്ങാനുള്ള കാത്തിരിപ്പു.... അങ്ങനെ ആ ദിവസം വന്നു ചേരുന്നു.... ആദ്യ ക്ലാസ്സ് RIT യില്‍ .... അന്നത്തെ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എങ്കില്‍ പോസ്റ്റ് ചെയ്യൂ ആ ഓര്‍മ്മകള്‍.... ഒരിക്കലൂടെ നമുക്ക് അതെല്ലാം ഓര്‍ത്തെടുക്കാം.....
Saturday, July 17, 2010
Subscribe to:
Comments (Atom)








